Latest NewsKerala

പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി

പത്തനംതിട്ട: കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും കണ്ടെത്തി. മാടമൻ സ്വദേശി ഷാരോണിനെയും മലയാലപ്പുഴ സ്വദേശി ശ്രീശാന്തിനെയും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇരുവരെയും പൊലീസ് തിരിച്ചറിയുകയായിരുന്നു.

രണ്ട് പേരെയും മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച മുതലാണ് മാടമൻ സ്വദേശി ഷാരോണിനെയും മലയാലപ്പുഴ സ്വദേശി ശ്രീശാന്തിനെയും കാണാതായത്. ഇന്നലെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെയെത്തിയിരുന്നു. സ്കൂളിലേക്കെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഇവർ മറ്റൊരു സുഹൃത്തിനെയും കൂട്ടി അത്തിക്കയത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു.

വൈകിട്ട് ആറു മണിയോടെ മുന്നു പേരും അവിടെ നിന്ന് ഇറങ്ങി. മൂന്നാമൻ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ, ഷാരോണും ശ്രീകാന്തും തിരിച്ച് സ്വന്തം വീടുകളിൽ എത്തിയിട്ടില്ല. മൈലപ്രയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഷാരോൺ പഠിക്കുന്നത്. പത്തനംതിട്ട സ്റ്റേഷൻ പരിധിയിലുള്ള പുത്തൻപീടികയിലെ ബന്ധുവീട്ടിൽ നിന്നും ശനിയാഴ്ച രാവിലെ സ്‌കുളിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്.

മാടമനിലുള്ള അപ്പൂപ്പനൊപ്പമാണ് ഷാരോൺ താമസിക്കുന്നത്. അവിടെ നിന്ന് മൈലപ്ര സ്‌കൂളിൽ വന്നു പോകുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് പുത്തൻ പീടികയിലെ ബന്ധുവിട്ടിൽ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button