Latest NewsNewsIndia

ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ നിരോധനാജ്ഞ

യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകം പുത്തൂര്‍ മേഖലയില്‍ അതീവ ജാഗ്രത: പ്രദേശത്ത് 144 പ്രഖ്യാപിച്ചു

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബെല്ലാരിയില്‍ വച്ച് ചൊവ്വാഴ്ചയാണ് ബൈക്കിലെത്തിയ അജ്ഞാതസംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Read Also: ‘എന്റെ രാഷ്ട്രീയ നിലപാടല്ല ഗോകുലിന്, ആ രാഷ്ട്രീയ പാര്‍ട്ടിയോട് ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല’: സുരേഷ് ഗോപി

ബെല്ലാരി ഗ്രാമത്തിലും, ദക്ഷിണ കന്നഡ ജില്ലയിലുമെല്ലാം സംഭവത്തിന് പിന്നാലെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരു, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് കൂടുതല്‍ പോലീസ് സേനയെ അയച്ചിട്ടുണ്ട്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button