Latest NewsNewsIndia

70 മണിക്കൂർ, കീഴടക്കിയത് രണ്ട് കൊടുമുടികൾ: റെക്കോർഡ് നേടി 13കാരൻ

ഹൈദരാബാദ്: 70 മണിക്കൂറിനുള്ളിൽ രണ്ട് കൊടുമുടികൾ കീഴടക്കി ലോക റെക്കോർഡ് സ്വന്തമാക്കി 13കാരൻ. ഹൈദരാബാദ് സ്വദേശിയായ വിശ്വനാഥ് കാത്തികേ എന്ന 13കാരൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ലഡാക്കിലെ മര്‍ഖ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന കന്‍ഡ് യാറ്റ്‌സെ, ഡ്‌സൊ ജോങ്കോ എന്നീ കൊടുമുടികളാണ് വിശ്വനാഥ് കാത്തികേ കീഴടക്കിയത്.

ആദ്യത്തെ കൊടുമുടി കീഴടക്കി 70 മണിക്കൂറിനുള്ളിലാണ് അടുത്ത നേട്ടം കരസ്ഥമാക്കിയത്. ഈ മാസം ഒമ്പതാം തീയതി ആരംഭിച്ച യാത്ര ഇരുപത്തിരണ്ടാം തീയതി ആണ് അവസാനിച്ചത്. യാത്രയിൽ വളരെയധികം തടസ്സങ്ങൾ നേരിട്ടുവെന്ന് വിശ്വനാഥ് വ്യക്തമാക്കി. എന്നാൽ, അതെല്ലാം മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയായിരുന്നുവെന്ന് 13 കാരൻ വിശദീകരിച്ചു.

തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും വിശ്വനാഥ് നന്ദി അറിയിച്ചു. കൃത്യമായ പരിശീലനം ലഭിച്ചതു കൊണ്ടാണ് തനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് 13 കാരൻ പറഞ്ഞു. അതുകൊണ്ടാണ് മുന്നിൽ വന്ന തടസ്സങ്ങളെല്ലാം നേരിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിച്ചതെന്നും വിശ്വനാഥൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button