KeralaNewsBusiness

വിദേശ വിപണിയിലേക്ക് സ്പിന്നിംഗ് മിൽസ് ഉത്പന്നങ്ങൾ ഉടൻ കയറ്റുമതി ചെയ്യും

ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ആദ്യ ഓർഡർ ലഭിച്ചത് തായ്‌ലന്റിൽ നിന്നാണ്

വിദേശ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് സ്പിന്നിംഗ് മിൽസ് ഉത്പന്നങ്ങൾ. കേരളത്തിലെ പൊതു മേഖല സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസാണ് ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.

ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ആദ്യ ഓർഡർ ലഭിച്ചത് തായ്‌ലന്റിൽ നിന്നാണ്. തൂത്തുക്കുടിയിലെ തുറമുഖം വഴിയാണ് ടെക്സ്റ്റയിൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുള്ളത്. ടെക്സ്റ്റൈൽ രംഗത്ത് ഏറ്റവും കൂടുതൽ കയറ്റുമതിയുള്ള പൊതു മേഖല സ്ഥാപനം കൂടിയാണ് ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്.

Also Read: ‘കേസുകളെല്ലാം സിപിഎം പ്രവർത്തകനായിരുന്നപ്പോൾ’ – പൊലീസിന് തിരിച്ചടിയായി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

കോവിഡ് പ്രതിസന്ധിക്ക് ശേഷം ടെക്സ്റ്റൈൽ രംഗത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കയറ്റുമതി രംഗത്തെ പ്രതികൂല സാഹചര്യത്തിലും വിദേശ വിപണി കണ്ടെത്താനായത് ടെക്സ്റ്റൈൽ വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button