Latest NewsNewsIndia

ടെക്സ്റ്റൈൽസ് കയറ്റുമതി മേഖലയിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ടെക്സ്റ്റൈൽസ് കയറ്റുമതി മേഖലയിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമായി രാജ്യത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള ടെക്സ്‌റ്റൈൽസ് ഇവന്റായ ഭാരത് ടെക്സ് 2024നെ അഭിസംബോധ ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ടിപി ചന്ദ്രശേഖരന്‍ കൊലപാതകം: തങ്ങള്‍ നിരപരാധികള്‍, കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കിര്‍മാണി മനോജും കൊടി സുനിയും

നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ ടെക്സ്‌റ്റൈൽ വ്യപാര മേഖല പ്രധാന പങ്കുവഹിക്കുന്നു. വോക്കൽ ഫോർ ലോക്കൽ എന്ന ആശയത്തിലൂന്നി രാജ്യത്തെ ജനങ്ങൾക്കായാണ് കഴിഞ്ഞ 10 വർഷം സേവനം അനുഷ്ഠിച്ചത്. വരും വർഷങ്ങളിൽ വോക്കൽ ഫോർ ലോക്കൽ ആൻഡ് ലോക്കൽ ടു ഗ്ലോബൽ എന്ന ആശയത്തിലൂന്നി ജനങ്ങളെ സേവിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യത്തിന്റെ നെടും തൂണുകൾ കർഷകരും സ്ത്രീകളും യുവാക്കളും ദരിദ്രരുമാണ്. ഇതിനൊപ്പം തന്നെ രാജ്യത്തെ വ്യവസായ മേഖലകൾ രാജ്യത്തെ താങ്ങി നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇതിൽ ഒന്നാണ് ടെക്സ്‌റ്റൈൽസ് മേഖല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തെ പരുത്തി, നൂൽ വ്യവസായ മേഖലകളിൽ വൻ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു: സർക്കാർ ഡോക്ടർക്കെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button