Latest NewsNewsTechnology

ഒരു പ്രദേശത്തെ മാത്രം ഇനി എളുപ്പം വീക്ഷിക്കാം, ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉടൻ എത്തും

ആദ്യ ഘട്ടത്തിൽ 10 ഇന്ത്യൻ നഗരങ്ങളിൽ ആയിരിക്കും സ്ട്രീറ്റ് വ്യൂ സേവനം ലഭിക്കുക

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രദേശത്തെ വീക്ഷിക്കാൻ കഴിയുന്ന ഗൂഗിളിന്റെ ഫീച്ചറായ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ എത്തുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് സ്ട്രീറ്റ് വ്യൂ ഫീച്ചറിന് ഇന്ത്യ അനുമതി നിഷേധിച്ചത്. ദക്ഷിണേഷ്യൻ നഗരങ്ങളിൽ കഴിഞ്ഞ ആറു വർഷമായി ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 10 ഇന്ത്യൻ നഗരങ്ങളിൽ ആയിരിക്കും സ്ട്രീറ്റ് വ്യൂ സേവനം ലഭിക്കുക. പിന്നീട്, ഘട്ടം ഘട്ടമായി 50 നഗരങ്ങളിൽ സേവനം ഉറപ്പുവരുത്തും. മൂന്നാം കക്ഷി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്ട്രീറ്റ് വ്യൂ അവതരിപ്പിക്കുന്നത്. ജെനസിസ്, ടെക് മഹീന്ദ്ര എന്നിവയാണ് ഗൂഗിൾ മാപ്പ്സുമായി സഹകരിക്കുന്നത്.

Also Read: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ്: വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ

പരീക്ഷണാടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ മാത്രമാണ് സ്ട്രീറ്റ് വ്യൂ പ്രവർത്തിക്കുക. പിന്നീട്, പ്രധാന നഗരങ്ങളായ ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 360 ഡിഗ്രി പനോരമ ചിത്രങ്ങളുടെ സഹായത്തോടെ വീക്ഷിക്കാൻ കഴിയുന്ന സ്ട്രീറ്റ് വ്യൂ ഫീച്ചർ അന്താരാഷ്ട്ര തലത്തിൽ നിലവിൽ വന്നിട്ട് 10 വർഷത്തോളമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button