KeralaLatest News

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം: ആലുവയിൽ എസ്ഐ കുഴഞ്ഞു വീണ് മരിച്ചു

ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് (52) ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്.

കുഴഞ്ഞുവീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി എന്നിവർ ചേർന്ന് ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

27 വർഷമായി സർവീസിലുണ്ടായിരുന്ന വിനോദ് ബാബുവിൻ്റെ പിതാവ് വിനോദിൻ്റെ ചെറുപ്പകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. സഹപ്രവർത്തകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കൂടെയുള്ള പോലീസുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button