Latest NewsUAENewsInternationalGulf

ഹിജ്‌റ വർഷാരംഭം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്

ദുബായ്: ജൂലൈ 30 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ടോൾ ഗേറ്റ് സംവിധാനവും സൗജന്യമാണ്.

Read Also: പാവങ്ങളുടെ ആയുഷ്‌കാല സമ്പാദ്യം ഇല്ലാതാക്കുന്ന കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പുകളിൽ അമിത്ഷാ ഇടപെടണം: കുമ്മനം

ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല. അതേസമയം, ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 രാവിലെ 7:59 വരെ അബുദാബിയിലും പാർക്കിംഗ് സൗജന്യമായിരിക്കും.

ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടോൾ ഗേറ്റ് സംവിധാനവും സൗജന്യമാണ്.

Read Also: അലറിക്കരഞ്ഞ് അർപ്പിത, പൊക്കിയെടുത്ത് വീൽച്ചെയറിലിരുത്തി ഇഡി: നടിയുടെ വീട്ടിൽ നിന്ന് സെക്സ് ടോയ്‌കളും കണ്ടെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button