Latest NewsKeralaNews

‘ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ല’: വാർത്തകളിൽ പ്രതികരിച്ച് മാണി സി കാപ്പന്‍

കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പറയാന്‍ പറ്റില്ല ഇത് രാഷ്ട്രീയമല്ലെ എന്നായിരുന്നു മാണി സി കാപ്പൻ മറുപടി നൽകിയത്.

കോട്ടയം: യു.ഡി.എഫിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്തകളിൽ പ്രതികരിച്ച് മാണി സി കാപ്പന്‍. ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്നും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ ആരോടും പ്രതികരണം നടത്തിയിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ലെന്നും ബി.ജെ.പി പ്രവേശനത്തെ സംബന്ധിച്ച് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയിലാണ് മുന്‍ പ്രതികരണങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കാപ്പനെ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതോടെയാണ് മലക്കം മറിച്ചില്‍.

Read Also: മാണി സി കാപ്പന്‍ ബി.ജെ.പിയിലേക്ക്? ഇത് രാഷ്ട്രീയമല്ലെയെന്ന് കാപ്പൻ 

എന്നാൽ, കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പറയാന്‍ പറ്റില്ല ഇത് രാഷ്ട്രീയമല്ലെ എന്നായിരുന്നു മാണി സി കാപ്പൻ മറുപടി നൽകിയത്. ‘രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും, ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്’- മാണി സി കാപ്പന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button