Latest NewsUAENewsInternationalGulf

വെള്ളപ്പൊക്കം: യുഎഇയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു

ഫുജൈറ: ഫുജൈറയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു. വെള്ളപ്പൊക്കത്തെ തുടർന്നാണ് റോഡുകൾ അടച്ചത്. സോഷ്യൽ മീഡിയയിലൂടെ ഫുജൈറ പോലീസ് ഇതുസംബന്ധിച്ച നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലാണ് നോട്ടീസ്.

Read Also: ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

അൽ ഖുറൈയ്യ മേഖലയിലേക്കുള്ള പ്രധാന ഫുജൈറ റോഡ് ഇരുവശവും അടച്ചു. ഖോർഫക്കാനിൽ നിന്ന് ഫുജൈറയിലേക്ക് വരുന്ന ഖിദ്ഫ റിംഗ് റോഡും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തിരുന്നു.

Read Also: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button