Latest NewsIndia

യുവാവിന്റെ കൊലപാതകം: മംഗളൂരുവിലെ സൂറത്കലിൽ നിരോധനാജ്ഞ

ബം​ഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. ഹ്യുണ്ടായി കാറിലെത്തിയ നാലംഗ സംഘമാണ് ഫാസിലിനെ ആക്രമിച്ചത്. അക്രമികള്‍ പോയതിന് ശേഷം നാട്ടുകാര്‍ ഉടന്‍ തന്നെ ഫാസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് മുന്‍ എംഎല്‍എ മൊഹിയൂദ്ദിന്‍ ബാവ പറഞ്ഞത്: ‘രാത്രി എട്ടരയോടെയാണ് സംഭവം. സുഹൃത്തിന്റെ കടയ്ക്ക് മുന്നില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് കാറിലെത്തിയ നാലംഗസംഘം ഫാസിലിനെ വെട്ടിയത്.’ സംഭവത്തിന് പിന്നാലെ സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്‌തെന്ന് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതായി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രവീണ്‍ വധത്തിന് പ്രതികാരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രൊഫൈലുകള്‍ പ്രചരണം നടത്തിയിരുന്നു എന്നും ആരോപണമുണ്ട്.  എന്നാൽ, ഇത് തള്ളി പൊലീസ് രംഗത്തെത്തി.  സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button