NewsLife StyleHealth & Fitness

കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ഈ ഭക്ഷണങ്ങൾ നൽകാം

രോഗങ്ങളിൽ നിന്ന് സംരക്ഷണമേകാൻ കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. മരുന്നുകളുടെ സഹായമില്ലാതെ തന്നെ പോഷക മൂല്യമുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് കുട്ടികളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ഇലക്കറികൾ, പച്ചക്കറികൾ, തൈര്, തേങ്ങാവെള്ളം എന്നിവ കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. സിട്രസ് പഴങ്ങളായ നാരങ്ങ, മുന്തിരി തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഈ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.

Also Read: പ്രമേഹമുളളവരാണോ? പ്രഭാത ഭക്ഷണമായി ഈ വിഭവങ്ങൾ തിരഞ്ഞെടുക്കാം

അടുത്തതാണ് പച്ചക്കറികൾ. ധാരാളം വിറ്റാമിനുകളും മിനറൽസും അടങ്ങിയ മധുരക്കിഴങ്ങ്, കാരറ്റ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയവ പ്രതിരോധശേഷി കൂട്ടും. വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവയുടെ ഉറവിടമായ ചീര, മുരിങ്ങയില, മല്ലിയില എന്നിവ ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button