NewsBusiness

കോട്ടക് സെക്യൂരിറ്റീസും ഷെയർവെൽത്തും കൈകോർക്കുന്നു, കാരണം ഇതാണ്

വിവിധ ഫീച്ചറുകൾ ഉൾപ്പെട്ട ട്രേഡിംഗ് ആപ്പ് നിക്ഷേപകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇരു കമ്പനികളും നടത്തുന്നുണ്ട്

കോട്ടക് സെക്യൂരിറ്റീസും ഷെയർവെൽത്തും ബിസിനസ് സഖ്യം പ്രഖ്യാപിച്ചു. പ്രമുഖ ഓഹരി ഇടപാട് സ്ഥാപനങ്ങളിൽ ഒന്നാണ് ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്. ബിസിനസ് സഖ്യത്തിൽ ഏർപ്പെട്ടതോടെ, നിക്ഷേപകർക്കും ഇടപാടുകൾക്കും നിരവധി സേവനങ്ങളാണ് ഉറപ്പുവരുത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നാൽപതിനായിരത്തിലനികം നിക്ഷേപകരും ഇടപാടുകാരുമാണ് ഷെയർവെൽത്ത് സെക്യൂരിറ്റീസിന് ഉള്ളത്. ഈ നിക്ഷേപകർക്കും ഇടപാടുകൾക്കും കോട്ടക് സെക്യൂരിറ്റി ലിമിറ്റഡിന്റെ സേവനം ലഭ്യമാക്കാനാണ് ബിസിനസ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. തൃശ്ശൂരാണ് ഷെയർവെൽത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

Also Read: ഇന്ത്യയിൽ സ്വർണ ഡിമാന്റ് കൂടുന്നു, ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ഇങ്ങനെ

വിവിധ ഫീച്ചറുകൾ ഉൾപ്പെട്ട ട്രേഡിംഗ് ആപ്പ് നിക്ഷേപകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇരു കമ്പനികളും നടത്തുന്നുണ്ട്. ഓഹരി കമ്പോളത്തിൽ നിക്ഷേപകരുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും ഇടപാടുകൾ വേഗത്തിലാക്കാനും ഈ ബിസിനസ് സഖ്യത്തിന് സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button