Latest NewsIndia

മിഗ്-21 വിമാനാപകടം: കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡൽഹി: രാജസ്ഥാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേന പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് വിമാനം തകർന്ന് വീണത്.

പരിശീലനപ്പറക്കലിന് പറന്നുയർന്ന മിഗ്-21 യുദ്ധ വിമാനം തകർന്നാണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടത്. വിംഗ്കമാൻഡർ എം റാണയും ഫ്ലൈറ്റ് ലഫ്റ്റനന്റ് അദ്വിതീയ ബാലുമാണ് മരണമടഞ്ഞത്. അപകടം സംഭവിച്ചപ്പോൾ പൈലറ്റുമാർക്ക് സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെടാനുള്ള സമയം ലഭിക്കാഞ്ഞതാണ് അപകടകാരണം.

Also read: കശ്‍മീരിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരർ കുടുങ്ങിക്കിടക്കുന്നുവെന്ന് സൈന്യം

മിഗ്-21 വിമാനത്തെ പൊതുവേ വിളിക്കുന്ന ഇരട്ടപ്പേര് പറക്കുന്ന ശവപ്പെട്ടി എന്നാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം അപകടത്തിൽ പെട്ടിട്ടുള്ളത് ഈ വിമാനമാണ്. ഈ രണ്ടാം തലമുറയിലുള്ള യുദ്ധവിമാനത്തെ ഘട്ടംഘട്ടമായി വ്യോമസേന ഒഴിവാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button