News

ഒരു ഭാഷ, ഒരു സംസ്‌കാരം ഇന്ത്യയിൽ സാധ്യമല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: ഇന്ത്യയിൽ ഒരു ഭാഷയും ഒരു മതവും ഒരു സംസ്കാരവും അടിച്ചേൽപ്പിക്കുക അസാധ്യമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ‘ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം ഇന്ത്യയിൽ സാധ്യമല്ല, ഒരു ഭാഷയെയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നവർ നമ്മുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്, അവർ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്,’ എം.കെ. സ്റ്റാലിൻ പറഞ്ഞു.

ഫെഡറലിസമാണ് രാജ്യത്തിന്റെ അടിത്തറയെന്നും ഇന്ത്യക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള ഏക മാർഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ തന്റെ ഡി.എം.കെയും സി.പി.എമ്മും തമ്മിലുള്ള സഖ്യം, പ്രത്യയശാസ്ത്രപരമാണെന്നും കേവലം തിരഞ്ഞെടുപ്പ് കെട്ടുറപ്പല്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്നും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ സ്വഭാവമാണ് കാണിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

 

shortlink

Post Your Comments


Back to top button