Latest NewsKeralaNews

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതിയ്‌ക്ക് 81 വർഷം തടവ് ശിക്ഷ

 

ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് 81 വർഷം തടവും 31000 രൂപ പിഴയും വിധിച്ച് കോടതി. മരിയാപുരം സ്വദേശി വിമൽ പി മോഹനനാണ് കോടതി ശിക്ഷ വിധിച്ചത്.

2019 മുതൽ 2020 മാർച്ച് വരെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനും ബന്ധുവുമായ ഇയാൾ ഇത് മുതലാക്കിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം മനസിലാക്കിയ സഹോദരി ഉടനെ വിവരം മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. മാതാവ് വിവരം ചൈൽഡ് ലൈനെ അറിയിച്ചു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിവിധ വകുപ്പുകൾ പ്രകാരമാണ് 81 വർഷം തടവ് ശിക്ഷ നൽകിയത്. ഇതിൽ 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിന് 50000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്‌ക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button