Latest NewsKeralaNewsLife Style

ആന്റിബയോട്ടിക്‌സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമാണ്

 

നിരവധി അസുഖങ്ങൾക്കായി ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടി വരുന്നവരാണ് നമ്മളിൽ ഭൂരിഭാഗമാളുകളും. ഡോക്ടർമാർ അസുഖങ്ങൾ ഭേദമാകാൻ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാറുണ്ട്. ഡോക്ടർമാർ നിർദേശിച്ച പ്രകാരം കൃത്യമായി ആന്റിബയോട്ടിക്‌സ് കഴിച്ചാൽ അസുഖം ഭേദമാകുകയും ചെയ്യും. എന്നാൽ, യഥാസമയം കഴിക്കാതെ ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാണ് ആന്റിബയോട്ടിക്കുകൾ നൽകുക.

ആന്റിബയോട്ടിക്കുകൾ വളരെ ശക്തിയേറിയ മരുന്നുകളാണ്, ആവശ്യമുള്ളപ്പോൾ മാത്രം അവ കഴിക്കുക. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ നശിപ്പിക്കാനാണ് അവ പ്രവർത്തിക്കുന്നത്. അതിനാൽ, വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുന്നത് നല്ലതല്ല. നിങ്ങളുടെ അസുഖം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെന്ന് മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക.

ആന്റിബയോട്ടിക്കുകൾ എല്ലായ്‌പ്പോഴും വെള്ളത്തോടൊപ്പമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. വയറുവേദന പോലുള്ള പാർശ്വഫലങ്ങൾ കുറയ്‌ക്കുന്നതിന് അത് സഹായിക്കും. കൂടാതെ, മരുന്ന് പെട്ടെന്ന് ശരീരത്തിൽ പിടിക്കാനും വൃക്കകൾക്കും കരളിനും പാർശ്വഫലമായി തകരാറുകൾ സംഭവിക്കുന്നത് തടയുന്നതിനും അത് സഹായിക്കും. സ്വയം ചികിത്സ നടത്തി ആന്റിബയോട്ടിക്കുകൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമോ സംശയമോ ഉണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് എപ്പോഴും ചോദിച്ചറിയുക. അവ മനസിലാക്കിയാൽ അതിനനുസരിച്ച് നിങ്ങൾക്ക് സജ്ജമായി ഇരിക്കാം. അതുമല്ലെങ്കിൽ, കുറഞ്ഞ അളവിൽ മരുന്നുകൾ നിർദ്ദേശിക്കാൻ ഡോക്ടറോട് പറയാവുന്നതാണ്.

ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില ഭക്ഷണപാനീയങ്ങൾ ഒഴിവാക്കണം അസിഡിക് പദാർത്ഥങ്ങൾ, പാൽ, മദ്യം എന്നിവ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മാറ്റിനിർത്തിയാൽ പാർശ്വഫലങ്ങൾ ഒഴിവാക്കാവുന്നതാണ്.

ആന്റിബയോട്ടിക്കുകൾ കഴിച്ചതിന് ശേഷം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അലർജിയോ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിച്ച് ഉപയോഗം നിർത്തുക. ശരീരത്തിൽ തടിപ്പ്, പനി, ശ്വാസംമുട്ടൽ തുടങ്ങി പലതരത്തിൽ അലർജിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഡോക്ടർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുമ്പോൾ അലർജിയുടെ കാര്യം നേരത്തെ അറിയാമെങ്കിൽ ഡോക്ടറോട് സൂചിപ്പിക്കുക.

ഓഗ്‌മെന്റിൻ, മെട്രോണിഡാസോൾ തുടങ്ങിയ ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ആദ്യം ഭക്ഷണം കഴിച്ചിരിക്കണം. മരുന്നിനെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button