Latest NewsUAENewsInternationalGulf

മഴ: യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത് 7 പേർക്ക്

ദുബായ്: കനത്ത മഴയെ തുടർന്ന് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത് 7 പേർക്ക്. ഇവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. പ്രളയബാധിത മേഖലകളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈന്യവും ദ്രുതകർമസേനയും പരിശോധനകൾ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. പർവതമേഖലകൾ, വാദികൾ എന്നിവിടങ്ങളിൽ ഹെലികോപ്റ്ററുകൾ നിരീക്ഷണം നടത്തുകയാണ്.

Read Also: വേദനിക്കുന്നവർക്ക് കൈത്താങ്ങായി സുരേഷ് ഗോപി: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോ​ഗിക്ക് സഹായം

ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയായിരുന്നു. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

കനത്ത മഴയിൽ രാജ്യത്തെ തടയണകളും വാദികളും നിറഞ്ഞു കവിഞ്ഞു. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായിരുന്നു. പല വീടുകളും വെള്ളത്തിനടിയിലാകുകയും പല വാഹനങ്ങളും ഒലിച്ചു പോകുകയും ചെയ്തു.

Read Also: ‘അത് ഒറ്റപ്പെട്ട സംഭവമാണ്’: വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ഗവർണർക്ക് സ്പീക്കറുടെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button