KeralaLatest NewsNews

‘എനിക്ക് നേരെ ഉണ്ടായത് ഇനി ഒരു സ്ത്രീക്കും സംഭവിക്കരുത്, കൂടെ നിൽക്കാൻ ഞങ്ങളുണ്ട്’: തുല്യ നീതി വേണമെന്ന് രെഹ്ന ഫാത്തിമ

എറണാകുളം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പുതിയ സംഘടനയുമായി ആക്ടിവിസ്റ്റ് കൂട്ടായ്മ. സൈബറിടങ്ങളിൽ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെന്ന് ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമ വ്യക്തമാക്കി. പ്രതികരിക്കുന്ന സ്ത്രീകൾക്ക് നേരെ സൈബർ ഇടങ്ങളിൽ ക്രൂരമായ ആക്രമണമാണ് ഉണ്ടാകുന്നതെന്ന് രെഹ്ന ഫാത്തിമ പറഞ്ഞു. ഏതൊക്കെ രീതിയിൽ സ്ത്രീകളെ നിശ്ശബ്ദരാക്കാം എന്ന് റിസേർച്ച് ചെയ്ത് നടക്കുന്ന ആളുകൾ വരെയുണ്ടെന്ന് രെഹ്ന പറയുന്നു.

ചോദ്യം ചോദിക്കുന്ന സ്ത്രീകളെ പൊതുസമൂഹത്തിൽ താഴ്ത്തിക്കെട്ടുന്ന, അടിച്ചമർത്തുന്ന അതേ കാഴ്ച തന്നെയാണ് സൈബർ ഇടങ്ങളിലും കണ്ടുവരുന്നതെന്ന് രെഹ്ന പറയുന്നു. സോഷ്യൽ മീഡിയയിൽ ആണെങ്കിലും അല്ലെങ്കിലും എല്ലാ രീതിയിലുമുള്ള അവകാശം സ്ത്രീകൾക്കുമുണ്ടെന്ന് രെഹ്ന പറയുന്നു. ഏറ്റവും അധികം സോഷ്യൽ മീഡിയ ആക്രമണം നേരിട്ട വ്യക്തിയാണ് താനെന്നും രെഹ്ന വ്യക്തമാക്കി. എല്ലാവർക്കും എന്നെ അറിയാമല്ലോ? പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ എന്ന് പറഞ്ഞായിരുന്നു രെഹ്ന ഫാത്തിമ തുടങ്ങിയത്.

Also Read:ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി അറേബ്യ

‘രെഹ്ന സൈബർ ഇടങ്ങളിൽ നേരിട്ട പ്രശ്നങ്ങൾ ഇനിയൊരു സ്ത്രീയ്ക്കും ഉണ്ടാകരുത് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൂടെ നിൽക്കാൻ ഞങ്ങളുണ്ട് ഇനി മുതൽ. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കുകയും അശ്ലീലതയോടെ പരാമർശിക്കുകയും ചെയ്യുന്നവരുടെ ലിസ്റ്റ് ശേഖരിച്ച് എങ്ങനെയൊക്കെ അതിന് പരിഹാരം കണ്ടെത്താൻ കഴിയും എന്നതാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഇത്തരക്കാർക്ക് തക്ക ശിക്ഷ ലഭിക്കുന്ന രീതിയിൽ പ്രവർത്തിക്കും’- രെഹ്ന ഫാത്തിമ പറഞ്ഞു.

സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനുമാണ് ഇവർ മുന്നോട്ട് വന്നിരിക്കുന്നത്. ചെറുതും വലുതുമായ സൈബർ ആക്രമണങ്ങൾക്ക് വിധേയരായിട്ടുള്ള ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് ആണ് CWESS (സൈബർ വുമൺ എംപവർമെന്റ് & സപ്പോർട്ട് സൊസൈറ്റി) എന്ന പേരിൽ പുതിയ സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button