KeralaLatest NewsNews

യുവനടന്റെ മരണം വിഷം ഉള്ളില്‍ച്ചെന്ന്? മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന കുറിപ്പ് കട്ടിലിൽ

കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്.

കൊച്ചി: അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ വെള്ളിയാഴ്ച രാവിലെയാണ് പിറവം കക്കാട്ടിലെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നി​ഗമനം.

വീട്ടില്‍ നടത്തിയ പരിശോധനയില്‍, കിടക്കയില്‍ നിന്നും നടന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് കത്തില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്.

read also:  ‘വയറ് പരിശോധിക്കാതെ എന്റെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പര്‍ശിച്ചു’: ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് കരുതുന്നത്.

കൂടെ, ഒരു മെക്സിക്കന്‍ അപാരത, സി.ഐ.എ. തുടങ്ങി ഏതാനും സിനിമകളിലും പരസ്യ ചിത്രങ്ങളിലും ശരത് വേഷമിട്ടിട്ടുണ്ട്. കക്കാട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും രണ്ട് മക്കളില്‍ മൂത്തതാണ് ശരത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ ശരത് അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button