KottayamKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ മോ​ഷണ കേ​സ് : ര​ണ്ടു​പേ​ർ അറസ്റ്റിൽ

എ​രു​മേ​ലി പ്രൊ​പ്പോ​സ് കൊ​ടി​ത്തോ​ട്ടം ഭാ​ഗ​ത്ത് മ​ല​മ്പാ​റ സു​നി​ൽ​കു​മാ​ർ (40), എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജി​ൽ പു​ലി​ക്കു​ന്ന് ഭാ​ഗ​ത്ത് പാ​റ​യ്ക്ക​ൽ രാ​ജേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന ഷി​ജി (39) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

എ​രു​മേ​ലി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പൊലീസ് പി​ടി​യി​ൽ. എ​രു​മേ​ലി പ്രൊ​പ്പോ​സ് കൊ​ടി​ത്തോ​ട്ടം ഭാ​ഗ​ത്ത് മ​ല​മ്പാ​റ സു​നി​ൽ​കു​മാ​ർ (40), എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജി​ൽ പു​ലി​ക്കു​ന്ന് ഭാ​ഗ​ത്ത് പാ​റ​യ്ക്ക​ൽ രാ​ജേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന ഷി​ജി (39) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ണ്ട​ക്ക​യം ചോ​റ്റി നി​ർ​മ​ലാ​രം ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ട​ക്കു​ന്നം പാ​റ​ത്തോ​ട് കു​ന്നും​ഭാ​ഗം ഭാ​ഗ​ത്ത് വെ​ള​ളാ​പ്പ​ള്ളി​യി​ൽ സ​ജു രാ​ജു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​നി​ൽ കു​മാ​റി​നെ പൊലീ​സ് നേരത്തെ പി​ടി​കൂടി​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ ഷി​ജി​യെ പി​ടി​കൂ​ടാ​ൻ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.

Read Also : സംസ്ഥാനത്തെങ്ങും മയക്കുമരുന്ന് വേട്ട; ആക്കുളത്ത് നാലംഗ സംഘം അറസ്റ്റിൽ, പൊട്ടിക്കരഞ്ഞ് യുവതി അടക്കമുള്ളവർ

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​ൻ മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ ഷൈ​ൻ​കു​മാ​ർ സി​പി​ഒ​മാ​രാ​യ ജോ​ഷി എം. ​തോ​മ​സ്, എ.​ജെ. ജോ​ണ്‍​സ​ണ്‍, പി.​ടി. ര​ഞ്ജി​ത്ത്, വി.​ജെ. ബി​ജി, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button