KeralaLatest NewsNewsBusiness

ഇൻഫോപാർക്ക്: ഉപപാർക്കുകൾ ഉടൻ നിർമ്മിക്കാൻ സാധ്യത

കിഫ്ബിയിൽ നിന്ന് ലഭ്യമായ ആയിരം കോടി രൂപ പാർക്കുകളുടെ സ്ഥലം ഏറ്റെടുക്കാനും നിർമ്മാണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും

കൊച്ചി: കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കൊച്ചി ഇൻഫോപാർക്ക്. ഉപപാർക്കുകളുടെ നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലം കൂടി കണ്ടെത്താനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഉപപാർക്കുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ, ഏകദേശം ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ഇൻഫോപാർക്ക് പദ്ധതിയിടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, കിഫ്ബിയിൽ നിന്ന് ലഭ്യമായ ആയിരം കോടി രൂപ പാർക്കുകളുടെ സ്ഥലം ഏറ്റെടുക്കാനും നിർമ്മാണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. പ്രധാനമായും വിമാനത്താവളം, ദേശീയപാതകൾ എന്നിവയോട് ചേർന്ന സ്ഥലങ്ങളാണ് കണ്ടെത്തുക. കൂടാതെ, റോഡ് ഗതാഗത മാർഗ്ഗങ്ങളും വിപുലീകരിക്കും.

Also Read: ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു

രണ്ടാംഘട്ട നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 3.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. പരമാവധി കുറഞ്ഞ ചിലവിലായിരിക്കും പണി പൂർത്തീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button