KeralaLatest NewsNews

എരുമേലിയില്‍ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം

 

കോട്ടയം: എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടലില്‍ വ്യാപക നാശം. ഉരുള്‍പൊട്ടലില്‍ ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശക്തമായ മഴവെള്ളപാച്ചിലില്‍ കൊപ്പം തോട് കര കവിയുകയും കൊപ്പം തുമരംപാറ റോഡില്‍ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകരുകയും ചെയ്തു. നിരവധി വീടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വ്യാപക കൃഷി നാശമാണ് പ്രദേശങ്ങളില്‍ ഉണ്ടായത്.

 

മുട്ടപ്പള്ളി 35 മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പറപ്പള്ളില്‍ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വെള്ളം കയറി 1500 കോഴികളും കാലിത്തീറ്റകളും ഒഴുകിപ്പോയി. സമീപ വീടിന്റെ ഭിത്തി തകര്‍ന്നു.

റോഡുകളില്‍ മുഴുവന്‍ വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്.

 

എരുമേലി മുണ്ടക്കയം സംസ്ഥാനപാത വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു.

വിലങ്ങുപാറ റോട്ടറി ക്ലബ് ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് തോടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് റോഡില്‍ വെള്ളം രണ്ടടിയോളം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button