NewsTechnology

ഇന്ത്യൻ വിപണിയിൽ താരമാകാൻ പെബിൾ ഓറിയോൺ സ്മാർട്ട് വാച്ചുകൾ എത്തി

1.81 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് പെബിൾ ഓറിയോൺ സ്മാർട്ട് വാച്ചുകൾ. വ്യത്യസ്തങ്ങളായ നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പെബിൾ ഓറിയോൺ സ്മാർട്ട് വാച്ചുകൾക്ക് ആരാധകർ ഏറെയാണ്. ഇവയുടെ ഫീച്ചറുകൾ പരിചയപ്പെടാം.

1.81 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 240×286 ആണ് റെസലൂഷൻ. സിങ്കിന്റെ കൂട്ടുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ബോഡിയും ചതുരാകൃതിയിലുള്ള ഡയലുമുളള മികച്ച ഡിസൈൻ തന്നെയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് ഉള്ളത്. കൂടാതെ, ഈർപ്പത്തിന്റെ അംശം ഇല്ലാതാക്കാൻ സ്പീക്കർ ക്ലീനർ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് വി5.1 കണക്ടിവിറ്റിയാണ് ഉള്ളത്. 260 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

ഇൻബിൽറ്റ് ഗെയിം, എഐ വോയിസ് സഹായം എന്നിവ ലഭ്യമാണ്. രക്തസമ്മർദ്ദം നിരീക്ഷിക്കാനും ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാനും ഓക്സിജന്റെ അളവ് നിരീക്ഷിക്കാനുമുളള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button