Latest NewsNewsTechnology

ജിയോ ഇ-സിം പിന്തുണയടക്കം ആകർഷകമായ ഫീച്ചറുകൾ! ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ എത്തി

വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

അത്യാകർഷകമായ ഫീച്ചറുകൾ ഉള്ള ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ച് ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട്. ബോട്ടിന്റെ ലൂണാർ സീരീസിന് കീഴിൽ, ലൂണാർ പ്രോ എൽടിഇ എന്ന സ്മാർട്ട് വാച്ചാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലൂണാർ പ്രോ എൽടിഇ സ്മാർട്ട് വാച്ചിൽ ജിയോയുടെ ഇ-സിം പിന്തുണയ്ക്കുന്നതാണ്. ഇതാദ്യമായാണ് ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ച് ബോട്ട് അവതരിപ്പിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ വാങ്ങാൻ കഴിയുന്ന ലൂണാർ പ്രോ എൽടിഇ സ്മാർട്ട് വാച്ചിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ഇ-സിം പിന്തുണ ലഭിക്കുന്നതിനാൽ, സ്മാർട്ട്ഫോണിന്റെ സാന്നിധ്യം ഇല്ലാതെ തന്നെ കോളുകൾ ചെയ്യാനും എടുക്കാനും കഴിയുന്നതാണ്. സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിംഗ് മാത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാർട്ട് വാച്ചുകളിൽ ലഭ്യമായിരുന്നത്. എപ്പോഴും ഫോൺ അടുത്ത് ഉണ്ടാകണം എന്നതാണ് ബ്ലൂടൂത്ത് കോളിംഗിന്റെ പ്രധാന പോരായ്മ. ഈ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിലാണ് ഇ-സിം പിന്തുണ ഉറപ്പുവരുത്തിയിരിക്കുന്നത്. വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. നിരവധി സ്പോർട്സ് മോഡുകൾ ലഭ്യമാണ്. വരുംദിവസങ്ങളിൽ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ലൂണാർ പ്രോ എൽടിഇ വാങ്ങാനാകും. നിലവിൽ, കൃത്യമായ വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, മറ്റു മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് തന്നെ ഈ സ്മാർട്ട് വാച്ച് വാങ്ങാൻ കഴിയുമെന്ന് ബോട്ട് വ്യക്തമാക്കി.

Also Read: ‘പ്രമുഖ മന്ത്രി ബിജെപിയില്‍ ചേരും?, കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണേക്കും: കുമാരസ്വാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button