Latest NewsNewsInternationalGulfQatar

ഖത്തറിൽ ഓഗസ്റ്റ് 14 ന് സ്‌കൂളുകൾ തുറക്കും

ദോഹ: ഖത്തറിൽ ഓഗസ്റ്റ് 14 ന് സ്‌കൂളുകൾ തുറക്കും. സ്‌കൂളുകളിൽ 14 ഓഗസ്റ്റ് ന് അധ്യാപകർ ഹാജരാകണം. 16 മുതലാണ് വിദ്യാർത്ഥികൾക്ക് പഠനം ആരംഭിക്കുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി സർക്കാർ സ്‌കൂളുകളിൽ കെട്ടിടങ്ങളുടെ നവീകരണ, അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്.

Read Also: ദിനേഷ്ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ പിടികൂടാനായില്ല: പി.കെ അബ്ദു റബ്ബ്

അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 14 മുതൽ രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കും. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ഭരണനിർവഹണ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും നിർമ്മാണങ്ങൾ പുരോഗമിക്കുന്നുണ്ട്. രാജ്യത്തെ 679 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 2,15,000 ത്തിലധികം വിദ്യാർത്ഥികളാണ് 2021-2022 അധ്യയന വർഷത്തിലുള്ളത്. 679 സ്ഥാപനങ്ങളിൽ 334 സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളുമാണ്. 2022-2023 അധ്യയന വർഷത്തിൽ 5 പുതിയ സ്‌കൂളുകൾ കൂടി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read Also: ആറ് വര്‍ഷത്തിനിടെ പിടിച്ചത് ആയിരത്തോളം കോടിയുടെ സ്വര്‍ണ്ണം: കൂടുതലും വിമാനത്താവളങ്ങളിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button