Latest NewsUAENewsInternationalGulf

മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യത: യുഎഇയിലെ ചില സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ മൂന്ന് ദിവസങ്ങൾ കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് അധികൃതർ അറിയിപ്പ് നൽകി. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Read Also: 24 മണിക്കൂറിൽ 1 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു: കപ്പ് ഓഫ് ലൈഫിൽ രാഹുൽ മാങ്കൂട്ടത്തിൽ

നിരവധി റോഡുകൾക്കും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. മഴമേഘങ്ങൾ കിഴക്ക് നിന്ന് ചില ഉൾപ്രദേശങ്ങളിലേക്കും തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

Read Also: യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നു: റൂട്ട് മാപ്പ് തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button