Latest NewsKeralaNews

മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും കോം ഇന്ത്യ – കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ രക്ഷാധികാരികാരിയുമായ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു. മെട്രോ വാർത്ത ചീഫ് എഡിറ്റർ ആയിരുന്നു. കോട്ടയത്തെ സ്വവസതിയിൽ വെച്ചാണ് അന്ത്യം. എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. അതിൻ്റെ ഭാഗമായി കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ‘ഡെ’ എഡിറ്ററുമായിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അംഗീകരിച്ച കോം ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഗ്രീവൻ കൗൺസിൽ അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button