ThiruvananthapuramLatest NewsKeralaNattuvarthaNews

തീ​പ്പൊ​ള്ള​ലേ​റ്റ് യുവാവിന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി അ​ഹ​മ്മ​ദാ​ലി (35) ആ​ണ് മ​രി​ച്ച​ത്

ആ​റ്റി​ങ്ങ​ൽ: വ​ർ​ക്ക​ല​യി​ൽ യു​വാ​വ് തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി അ​ഹ​മ്മ​ദാ​ലി (35) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 7.30-നാ​ണ് സംഭവം. അ​ഹ​മ്മ​ദാ​ലി​യും ഭാ​ര്യ റെ​ഫി​നാ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ര​ണ്ട​ര​മാ​സ​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം ഏ​ഴോ​ടെ വ​ർ​ക്ക​ല ഇ​ല​ക​മ​ൺ ക​ര​വാ​ര​ത്തെ ഭാ​ര്യ റെ​ഫി​നായു​ടെ വീ​ട്ടി​ൽ ഭാ​ര്യ​യെ​യും മ​ക​നെ​യും കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ഹ​മ്മ​ദാ​ലി. കൈ​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​യു​മാ​യി ഇ​യാ​ൾ എ​ത്തു​ന്ന​ത് ക​ണ്ട് ത​ങ്ങ​ളെ അ​ക്ര​മി​ക്കു​മോ എ​ന്ന് ഭ​യ​ന്ന റെ​ഫി​നാ​യു​ടെ പി​താ​വ് റ​ഫീ​ക്ക് വാ​തി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

Read Also : കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന മാരക വൈറസ്: യൂറോപ്പില്‍ കണ്ടെത്തിയ വൈറസിന്റെ ലക്ഷണങ്ങൾ

തു​ട​ർ​ന്ന്, വീ​ടി​ന്‍റെ പി​ന്നി​ലെ വാ​തി​ലും പൂ​ട്ടി എ​ത്തു​മ്പോ​ൾ ജ​ന​ലി​ലൂ​ടെ തീ ​പി​ടി​ച്ച നി​ല​യി​ൽ അ​ഹ​മ്മ​ദാ​ലി​യെ ക​ണ്ടു എ​ന്നാ​ണ് റ​ഫീ​ക്ക് പൊലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 90 ശ​ത​മാ​ന​ത്തോ​ളം ശ​രീ​ര​ത്തി​ൽ പൊ​ള്ള​ൽ ഏ​റ്റി​രു​ന്ന അ​ഹ​മ്മ​ദാ​ലി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 6.30 മ​ണി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button