Latest NewsInternational

ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ഫിദൽ വി റാമോസ് അന്തരിച്ചു

മനില: ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ഫിദൽ വി റാമോസ് അന്തരിച്ചു. 94 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന റാമോസിന് കൊറോണ വൈറസ് ബാധിച്ചിരുന്നു. 1992 മുതൽ 1998 വരെയാണ് റാമോസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ പന്ത്രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു അദ്ദേഹം.

കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നടന്ന യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫിലിപ്പീൻസ് സൈന്യത്തിലെ രണ്ടാം ലെഫ്റ്റ്നന്റ് മുതൽ കമാൻഡർ ഇൻ ചീഫ് വരെയുള്ള എല്ലാ റാങ്കുകൾക്കും റാമോസ് അർഹനായിട്ടുണ്ട്.

Also read: ഓപ്പറേഷനിടയിൽ തലയ്ക്ക് വെടിയേറ്റു: രാജ്യത്തിനു വേണ്ടി ജീവൻ നൽകി മിലിട്ടറി ഡോഗ് ആക്സെൽ

ഏകാധിപതിയായിരുന്ന ഫെർഡിനാൻഡ് മാർക്കോസിന്റെ ഭരണകാലത്ത് ഫിലിപ്പീൻസ് സായുധസേനയുടെ വൈസ് ചീഫ് ആയിരുന്നു റാമോസ്. എന്നാൽ, 1986-ലെ പീപ്പിൾസ് പവർ ഇൻ പവർ വിപ്ലവത്തിന്റെ സമയത്ത് അദ്ദേഹം മാർക്കോസിന്റെ ഭരണത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന്, റാമോസ് കൊറസോൺ അക്വിനയെ പിന്തുണയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പ്രസിഡണ്ടായി ചുമതലയേൽറ്റു. റാമോസിന്റെ വിയോഗത്തിൽ ഫിലിപ്പീൻസ് പ്രസിഡണ്ട് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ആദരാഞ്ജലി അർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button