Latest NewsIndiaNews

നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എയുടെ റെയ്ഡ്, 14 പേർ അറസ്റ്റിൽ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു മൗലാനയും കസ്റ്റഡിയിൽ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 14 പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരും ഈ ലിസ്റ്റിലുണ്ട്.

ഉത്തർപ്രദേശിലെ ദേവ്ബന്ദ് പട്ടണത്തിൽ വെച്ച് അറസ്റ്റിലായ കർണാടകയിൽ നിന്നുള്ള ഫറൂഖിനെ ചോദ്യം ചെയ്തുവരികയാണ്. സോഷ്യൽ മീഡിയ ആപ്പ് വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ മൊഡ്യൂളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ, സൂറത്തിൽ ഒരു മൗലാനയെയും അറസ്റ്റ് ചെയ്‌തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജലീൽ എന്ന് പേരുള്ള ഇയാൾക്ക് 2021 ലെ ടെറർ മോഡ്യൂൾ കേസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സൂറത്ത് പോലീസും എൻഐഎയും എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആണ് 20-25 വയസ് പ്രായമുള്ള മൗലാന ജലീൽ അറസ്റ്റിലാകുന്നത്.

ജൂൺ 23 ന് ദിയോബന്ദിൽ നിന്ന് ഒരു റോഹിങ്ക്യൻ വിദ്യാർത്ഥി അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പലരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. എൻഐഎയുടെയും ഗുജറാത്ത് എടിഎസിന്റെയും സംയുക്ത സംഘം ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിൽ നടത്തിയ തിരച്ചിലിൽ കുറ്റകരമായ രേഖകളും വസ്തുക്കളും പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ബെലഗാവി ജില്ലയിലെ തും-അകുരു, ഭട്കൽ, ഷിർഗുപ്പി എന്നിവിടങ്ങളിൽ ഐഎസ് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് എൻഐഎ ഞായറാഴ്ച തിരച്ചിൽ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button