KeralaLatest News

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി 45 പവൻ കവർച്ച : കാറുകളുടെ സിസിടിവി ദൃശ്യം കിട്ടി, നിർണായക വിവരങ്ങൾ

നേമം: വീട്ടിലേക്കു നടന്നുപോയ സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി 45 പവൻ സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുത്ത സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. നേമം ഇടയ്ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പത്മകുമാരിയെ ആണ് തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നത്.

ആഭരണങ്ങൾ കവർന്ന ശേഷം 15 കിലോമീറ്റർ ആകലെയുള്ള കാപ്പിക്കാട് എന്ന് സ്ഥലത്താണ് ഉപേക്ഷിച്ചതായാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. 14 മോതിരം, 14 വള, ചെറുതും വലുതുമായ 9 മാല, ഒരു ബ്രേസ്‌ലെറ്റ്, ഒരു പാദസരം എന്നിവയാണു കവർന്നത്. മാലയും വളയും മുറിച്ചെടുത്തതായി ഇവർ പൊലീസിനോട് പറഞ്ഞു. ഇന്നലെയും ഇവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ഇവർ പറഞ്ഞു.

ഇതിൽ രണ്ടുപേർ തമിഴ് സംസാരിക്കുന്നവരാണ്. മുഖത്ത് ഒരുതരം ലായനി പുരട്ടിയതായും മുഖത്ത് ഇടിച്ചതായും ഇവർ പറഞ്ഞു. കാറിന്റെ നമ്പർ ഉടൻ ലഭിക്കുമെന്നും അക്രമി സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ പറഞ്ഞു. മൊട്ടമൂട് ഭാഗത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് കാറുകൾ പൊലീസ് തിരിച്ചറിഞ്ഞത്. ഇവയുടെ നമ്പർ വ്യക്തമല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button