Latest NewsNewsIndiaInternational

അയ്മൻ അൽ-സവാഹിരിയുടെ നടക്കാതെ പോയ ഇന്ത്യൻ ‘പ്രോജക്റ്റ്’ രണ്ടെണ്ണം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ ഇടപെട്ടത് വിനയായി

കാബൂൾ: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരിയെ യു.എസ് സൈന്യം കൊലപ്പെടുത്തി. 2001 സെപ്തംബർ 11 ന് അമേരിക്കയിൽ ആക്രമണം നടന്ന വർഷം മുതൽ അയ്മൻ അൽ സവാഹിരി ഇന്ത്യയിലേക്കും ‘നുഴഞ്ഞുകയറാൻ’ ശ്രമിച്ചിരുന്നു. പലതവണ ഇയാൾ ഇന്ത്യയെക്കുറിച്ച് പരാമർശിച്ചു. അഫ്ഗാൻ എമിറേറ്റ് വികസിപ്പിക്കുന്നതിനുള്ള ജിഹാദ് ഉപഭൂഖണ്ഡങ്ങളിൽ ഇയാൾ കണ്ടു.

അഫ്ഗാനിസ്ഥാൻ, കശ്മീർ, ബോസ്നിയ-ഹെർസഗോവിന, ചെച്നിയ എന്നിവിടങ്ങളിൽ [മുസ്ലിം] രാഷ്ട്രത്തിന്റെ [മുസ്ലിം] പോരാട്ടത്തിന്റെ മതപരമായ കടമയെക്കുറിച്ച് സവാഹിരി എഴുതി. താജികിസ്ഥാൻ, ബർമ്മ, കശ്മീർ, അസം, ഫിലിപ്പീൻസ്, പട്ടാനി, ഒഗാഡൻ, സൊമാലിയ, എറിത്രിയ, ചെച്നിയ, ബോസ്നിയ-ഹെർസഗോവിന എന്നിവിടങ്ങളിലെ കൂട്ടക്കൊലകളെ അപലപിച്ചുകൊണ്ട് 1996-ൽ ഒസാമ ബിൻ ലാദൻ പറഞ്ഞതിനോട് യോജിക്കുന്നതായിരുന്നു ഈ വാക്കുകൾ.

അതിനുശേഷം, കാലാകാലങ്ങളിൽ പുറത്തിറങ്ങിയ വീഡിയോകളിൽ, അൽ-സവാഹിരി പ്രധാനമായും പാശ്ചാത്യ ശക്തികൾക്കെതിരായ ഇസ്ലാമിന്റെ യുദ്ധങ്ങൾക്ക് ഊന്നൽ നൽകി.  അവയിൽ പലപ്പോഴും ‘ഇന്ത്യ’യെയും പരാമർശിച്ചിരുന്നു. സവാഹിരി കശ്മീരിനെക്കുറിച്ച് സംസാരിച്ചു. മുസ്‌ലിംകളോട് യുദ്ധം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു, 2003 സെപ്തംബറിൽ ആയിരുന്നു ഇത്. പാകിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ പർവേസ് മുഷറഫ് ഹിന്ദുക്കളെ തങ്ങൾക്ക് കൈമാറിയിട്ട് രാജ്യം വിട്ട് ഓടിപ്പോകുമെന്ന് സവാഹിരി പാകിസ്ഥാനിലെ മുസ്ലീങ്ങളോട് പറഞ്ഞു.

2014 ലും 2022 ലും – പൂർണ്ണമായും ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള വീഡിയോകൾ സവാഹിരി പുറത്തിറക്കിയിരുന്നു. ഇന്ത്യൻ കേന്ദ്രീകൃതമായ ഈ വീഡിയോ വഴി അൽ-സവാഹിരി തന്റെ അനുയായികൾക്ക് നൽകിയ പ്രധാനപ്പെട്ട സന്ദേശങ്ങളിൽ, ഉപഭൂഖണ്ഡത്തിലെ ജിഹാദിനെക്കുറിച്ചുള്ള തന്റെ വീക്ഷണവും സുപ്രധാന പ്രഖ്യാപനങ്ങളും ഉൾപ്പെട്ടിരുന്നു.

2014: ‘ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജിഹാദ്’

ഒസാമ ബിൻ ലാദൻ പാകിസ്ഥാനിൽ യു.എസ് കമാൻഡോകളാൽ കൊല്ലപ്പെട്ടതിന് ശേഷം, 2014 മുതൽ സവാഹിരി അൽ-ഖ്വയ്ദയുടെ ചുമതല ഏറ്റെടുത്തു. ഇതിന് ശേഷം ജിഹാദ് നടത്താനുള്ള ഒരു ഉപഭൂഖണ്ഡം കെട്ടിപ്പടുക്കുക എന്നത് അൽ-സവാഹിരിയുടെ പ്രവർത്തന ലക്ഷ്യമായി മാറി.

2014-ൽ പുറത്തിറക്കിയ ഒരു വീഡിയോയിൽ, ‘ജമാഅത്ത് ഖാഇദത്ത് അൽ-ജിഹാദ് ഫിഷിബി അൽ-ഖറത്ത് അൽ-ഹിന്ദിയ’ അല്ലെങ്കിൽ ‘ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജിഹാദിന്റെ ബേസ് ഓർഗനൈസേഷൻ’ എന്ന സംഘടനയുടെ (AQIS) രൂപീകരണം സവാഹിരി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളെ അൽ-ഖ്വയ്ദ മറന്നിട്ടില്ലെന്ന സന്ദേശമായിരുന്നു ഈ സംഘടനാ പ്രഖ്യാപിച്ചതിലൂടെ സവാഹിരി നൽകിയത്. ജിഹാദികൾ ഇന്ത്യയുടെ അതിർത്തികൾ തകർക്കുമെന്നും ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങൾ ഒന്നിക്കണമെന്നും സവാഹിരി വീഡിയോയിലൂടെ പറഞ്ഞു.

Also Read:കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

വീഡിയോയിൽ, അൽ-ഖ്വയ്ദ അതിന്റെ പ്രവർത്തനങ്ങൾ മേഖലയിലുടനീളം വ്യാപിപ്പിക്കുമെന്ന് സവാഹിരി വാഗ്ദാനം ചെയ്യുന്നുമുണ്ട്. ‘ബർമ്മ, കാശ്മീർ, ഇസ്ലാമാബാദ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഞങ്ങളുടെ സഹോദരങ്ങളെ, ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മോചിപ്പിക്കും. പുതിയ ബ്രാഞ്ച് (AQIS), പ്രത്യേകിച്ചും ഇന്ത്യയിലെ ഞങ്ങളുടെ മുസ്ലീം സഹോദരങ്ങൾക്ക് വേണ്ടിയുള്ളതാണ്’, സവാഹിരി തന്റെ വീഡിയോയിൽ പറഞ്ഞു.

അൽ-ഖ്വയ്ദയുടെ പുതിയ ഉപഭൂഖണ്ഡത്തിന്റെ തലവനായി അൽ-സവാഹിരി മൗലാന അസിം ഒമറിനെ തിരഞ്ഞെടുത്തു. ഇയാൾ 2019-ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ തലവനെ കൊലപ്പെടുത്തിയതായി പ്രഖ്യാപിച്ച അഫ്ഗാൻ അധികൃതർ ഒമർ പാകിസ്ഥാനിയാണെന്നും വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ സനാവുൽ ഹഖ് ജനിച്ച ഒമർ യഥാർത്ഥത്തിൽ ഇന്ത്യക്കാരനാണെന്ന് പിന്നീട് വെളിപ്പെടുകയായിരുന്നു.

ബംഗ്ലാദേശിലെ മതേതര ബ്ലോഗർമാരുടെ ദാരുണമായ കൊലപാതകങ്ങൾ ഉൾപ്പെടെ ഉപഭൂഖണ്ഡത്തിലെ നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം AQIS ഏറ്റെടുത്തു.

2022: കർണാടകയിലെ ഹിജാബ് വിവാദം

ഈ വർഷം ഏപ്രിലിൽ, അൽ-സവാഹിരി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ കർണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ച് ആയിരുന്നു ഇയാൾ സംസാരിച്ചത്. വീഡിയോയിൽ ഇയാൾ മുസ്‌ലിംകളോട് തങ്ങളുടെ മതത്തിനും ദൈവത്തിനുമെതിരെയുള്ള ആക്രമണത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തിരുന്നു. മാധ്യമങ്ങളെ ഉപയോഗിച്ചും ആയുധങ്ങൾ ഉപയോഗിച്ചും ഇസ്ലാമിന് നേരെയുള്ള ആക്രമണത്തിനെതിരെ പോരാടുക എന്നായിരുന്നു സവാഹിരി പറഞ്ഞത്.

2020ൽ സവാഹിരി അസുഖബാധിതനായി മരണമടഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ലോകത്തിന് മുന്നിലേക്കാണ് തന്റെ ‘ഹിജാബ് അനുകൂല’ വീഡിയോയുമായി സവാഹിരി പ്രത്യക്ഷപ്പെട്ടത്. സമകാലിക വിഷയത്തെക്കുറിച്ചുള്ള സവാഹിരിയുടെ പരാമർശം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്ക് ശേഷവും അൽ-ഖ്വയ്ദ വീഡിയോകൾ പുറത്തിറക്കിയിരുന്നു. എന്നാൽ, എല്ലാത്തിലും അൽ-സവാഹിരിയുടെ ശബ്ദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചരിത്രപരമായ സംഘട്ടനങ്ങളെയും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെയും കുറിച്ചും പറയുന്ന വീഡിയോകളുടെ ‘സമയം’ ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഹിജാബ് വിഷയം ആളിക്കത്തിയതും സവാഹിരി ‘ആക്രമണ ഉപദേശം’ നൽകിയതും.

ഹിജാബ് വിഷയത്തിലെ വൈറൽ പെൺകുട്ടിയായ മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു. 2022 ഫെബ്രുവരിയിൽ ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യം മുഴക്കി, ഹിന്ദു ബഹുദൈവാരാധകരുടെ ഒരു കൂട്ടത്തെ വെല്ലുവിളിച്ച മുസ്കാൻ ‘ജിഹാദിന്റെ ചൈതന്യത്തെ ഉണർത്തുകയും’ മുസ്ലീം സമൂഹത്തെ ഉണർത്തുകയും ചെയ്തുവെന്ന് അൽ-സവാഹിരി പറഞ്ഞു.

കർണാടകയിലെ ഹിജാബ് പ്രശ്നത്തില്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നതോടെയാണ് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായത്. ഇതോടെ രണ്ടും കൽപ്പിച്ച് അമേരിക്കൻ സേനയിറങ്ങി. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ രഹസ്യ ഓപറേഷനിലൂടെ അൽഖ്വയ്ദ തലവൻ അൽ സവാഹിരിയെ കൊന്ന് തള്ളി അമേരിക്ക തങ്ങളുടെ പക വീട്ടി. മിലിട്ടറി ഡ്രോൺ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഡ്രോൺ തൊടുത്ത 2 മിസൈലുകൾ സവാഹിരിയ്ക്കു മേൽ പതിക്കുകയായിരുന്നു.

ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് രംഗത്തു വന്നത് യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ്. വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ്. സവാഹിരി കൊല്ലപ്പെട്ടതോടെ നീതി നടപ്പായി എന്ന് ജോ ബൈഡൻ അവകാശപ്പെട്ടു. 2001ൽ, മൂവായിരത്തോളം പേർ കൊല്ലപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനാണ് അയ്മൻ അൽ സവാഹിരി. 21 വർഷമായി അമേരിക്ക നടത്തുന്ന വേട്ടയുടെ ഫലപ്രാപ്തിയാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button