KeralaLatest NewsNews

അടിവസ്ത്രത്തിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വേടൻ: ഹിരൺ ദാസ് പിടിയിലാകുമ്പോൾ

തൃശൂർ: വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. തൃശൂർ മുളങ്കുന്നത്ത്കാവ് സ്വദേശിയാണ് ഹിരൺ. എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അടിവസ്ത്രത്തിനകത്തായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ രണ്ട് പൊതികൾ ആണ് അന്വേഷണ സംഘം ഇയാളിൽ നിന്നും കണ്ടെടുത്തത്.

ഹിരൺ ദാസും മൂന്ന് സുഹൃത്തുകളും മൂന്നാറിൽ നിന്നും തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു. യാത്രയ്ക്കിടെ എക്സൈസ് സംഘം പരിശോധനയ്ക്കായി വാഹനം പിടിച്ചിട്ടു. കാറിലുണ്ടായിരുന്നവരെയും കാറും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹിരൺ ദാസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി, ഇയാളുടെ ശരീരം മുഴുവൻ അന്വേഷണ സംഘം പരിശോധിച്ചു. ഇതിനിടെ അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ മൂന്നാറിലെ തമിഴന്മാരുടെ കയ്യിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. ഹിരൺ ദാസിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ച ശേഷം കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ജാമ്യത്തിൽ വിട്ടയച്ചു. വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയൻ ആയ ആളാണ് ഹിരൺ ദാസ്. വേടൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം ഇയാൾക്കെതിരെ നിരവധി യുവതികൾ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ മാപ്പ് ചോദിച്ച് ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഇത് ഏറെ വിമർശനങ്ങൾക്ക് കാരണമായി.

shortlink

Related Articles

Post Your Comments


Back to top button