Latest NewsUAENewsInternationalGulf

കള്ളടാക്‌സി യാത്രക്കെതിരെ മുന്നറിയിപ്പുമായി അബുദാബി

അബുദാബി: സ്വകാര്യ കാറുകളെടുത്ത് കള്ളടാക്‌സി ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കള്ളടാക്‌സികളിലെ യാത്ര സാമൂഹികമായും സാമ്പത്തികമായും ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. കള്ളടാക്‌സി ഡ്രൈവർമാരിൽ പലരും ലൈസൻസോ യുഎഇയിൽ താമസിക്കാനുള്ള രേഖകളോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറും അനുമതിയില്ലാത്ത ടാക്‌സിയും യാത്രക്കാർക്കു ലഭിക്കേണ്ട നിയമപരമായ സഹായങ്ങൾക്കു തടസ്സമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഇത്തരത്തിൽ പിടിയിലാകുന്ന കാർ 30 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലെടുക്കും. ലൈസൻസുള്ള ഡ്രൈവർമാരാണെങ്കിൽ 24 ട്രാഫിക് പോയിന്റ് നഷ്ടമാകും. ഇതിനു പുറമെ 3000 ദിർഹം പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കും. കള്ള ടാക്‌സികളിലെ യാത്രകളിൽ അപകടം ഉണ്ടായാൽ യാത്രക്കാർക്ക് നിയമ പരിരക്ഷയും ലഭിക്കുന്നതല്ലെന്ന് പോലീസ് അറിയിച്ചു.

Read Also: സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ല: ഷാരിസിനെതിരെ എസ്.ഡി.പി.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button