News

ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് വ​ലി​യ ക​ലു​ങ്ക് ഷി​ബു മ​ന്ദി​ര​ത്തി​ൽ വേ​ണു ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ ആ​ര്യ​നാ​ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഷി​ബു (41)വിനെ ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

നെ​ടു​മ​ങ്ങാ​ട്: ക​ല്ലിം​ഗ​ൽ ബി​വ​റേ​ജി​ന് സ​മീ​പം ആ​ളൊഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് വ​ലി​യ ക​ലു​ങ്ക് ഷി​ബു മ​ന്ദി​ര​ത്തി​ൽ വേ​ണു ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ ആ​ര്യ​നാ​ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഷി​ബു (41)വിനെ ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടി​ൽ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച് കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

Read Also : സെയ്ഫ് അൽ-അദൽ – സവാഹിരിയുടെ പിൻഗാമി, അൽ ഖ്വയ്ദയുടെ അടുത്ത തലവൻ: മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ പ്രമുഖൻ

ഇ​ന്ന​ലെ ഷി​ബു​വി​നെ കാ​ണ്മാ​നി​ല്ല എ​ന്ന് അ​മ്മ സ​തി കു​മാ​രി നെ​ടു​മ​ങ്ങാ​ട് പൊലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 27 മു​ത​ൽ കാ​ൺ​മാ​നി​ല്ല എ​ന്നാണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ പോ​കാ​തെ ഈ ​കെ​ട്ടി​ട​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​ണ് ഷി​ബു ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ ഓ​ട്ടോ ഡ്രൈ​വ​ർ ആ​ണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button