Latest NewsNewsMobile PhoneTechnology

ആദ്യ സെയിലിന് നത്തിംഗ് ഫോൺ വൺ സ്വന്തമാക്കാൻ സാധിച്ചില്ലേ? അടുത്ത സെയിൽ തീയതി പ്രഖ്യാപിച്ചു

6.55 ഇഞ്ച് Flexible ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ടെക് ലോകത്തെ ഏറെ ചർച്ചയായ നത്തിംഗ് ഫോൺ വൺ കഴിഞ്ഞ മാസമാണ് ആദ്യ സെയിലിന് വിപണിയിൽ എത്തിയത്. ആദ്യ സെയിലിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കാത്തവർക്ക് ഇത്തവണ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. നത്തിംഗ് വൺ സ്മാർട്ട്ഫോണുകളുടെ അടുത്ത സെയിൽ ഓഗസ്റ്റ് 5 നാണ് ഫ്ലിപ്കാർട്ടിൽ ആരംഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ അറിയാം.

6.55 ഇഞ്ച് Flexible ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. Corning Gorilla glass 5 പ്രൊട്ടക്ഷന് പുറമേ, HDR10+ സപ്പോർട്ടും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 778+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ലാൽ സിംഗ് ഛദ്ദയെ ബഹിഷ്‌കരിച്ചതിന് ഉത്തരവാദി ആമിർ ഖാൻ തന്നെ: കങ്കണ റണാവത്ത്

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയന്റിലാണ് വാങ്ങാൻ സാധിക്കുന്നത്. 32,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ ആരംഭ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button