ErnakulamKeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസ്’: റിലീസിനൊരുങ്ങി

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് വി.സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച ചിത്രം ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് തീയറ്ററുകളില്‍ എത്തിയ്ക്കുന്നത്.

1980കളിലെ തെക്കന്‍ കേരളത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ഹിറ്റ് ചാര്‍ട്ടിൽ ഇടം പിടിച്ചിരുന്നു.

നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ‘ഉണ്ട’, ‘സൂപ്പര്‍ ശരണ്യ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

സംവിധായകനായ വി.സി അഭിലാഷും അജയ് ഗോപാലും ചേർന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ്: സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍: ജോസ് ആന്റണി, ആര്‍ട്ട്: സാബുറാം, മിക്‌സിങ്ങ്: ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: സൃക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button