Latest NewsIndiaInternational

അനധികൃത കയ്യേറ്റം: 1,200 വർഷം പഴക്കമുള്ള ക്ഷേത്രം തിരിച്ചുപിടിച്ച് പാകിസ്ഥാനിലെ ഹിന്ദു സമൂഹം

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിലുള്ള പ്രശസ്തമായ വാൽമീകി ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടു നൽകാൻ പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടു. 1,200ലധികം വർഷം പഴക്കമുള്ള വാൽമീകി ക്ഷേത്രം ലാഹോറിലെ അനാർക്കലി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ പ്രശസ്ത പ്രണയിനി അനാർക്കലിയെ, പിതാവായ അക്ബർ ജീവനോടെ അടക്കം ചെയ്ത ശവകുടീരം ഈ ക്ഷേത്രത്തിൽ നിന്ന് അധികം ദൂരെയല്ല.

ഇരുപത് വർഷത്തിലധികമായി ഇതൊരു ക്രിസ്ത്യൻ കുടുംബം കൈവശം വെച്ചിരിക്കുകയായിരുന്നു. ക്ഷേത്രം തിരിച്ചുപിടിക്കാൻ ഹിന്ദുസമൂഹം നടത്തിയ നിയമവ്യവഹാരങ്ങൾക്കൊടുവിൽ, കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ ഉത്തരവായിട്ടുണ്ട്. നിരവധി തവണ ആക്രമണങ്ങൾക്കിരയായിട്ടുള്ള ക്ഷേത്രമാണിത്.

Also read: പണം നൽകിയാൽ ഐഎൻഎസ് കുഞ്ഞാലിയിൽ ജോലി: വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെ പിടികൂടി നാവികസേന

വർഷങ്ങൾക്ക് മുമ്പ്, ഇസ്ലാമിക മതമൗലികവാദികൾ ക്ഷേത്രം അഗ്നിക്കിരയാക്കുകയും തിരുവാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു. അന്ന് തൊട്ടുള്ള ജീർണ്ണാവസ്ഥ മുതലാക്കിയാണ് ചിലർ ക്ഷേത്രം കൈയേറിയത്. ആരാധനാലയം മാത്രമല്ല, ദാരിദ്ര്യത്തിൽ ഉഴലുന്ന പാക് ന്യൂനപക്ഷ ജനതയുടെ അഭയകേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button