Latest NewsKeralaNews

ബിവറേജസിന്‍റെ ഷട്ടര്‍ തകർക്കാൻ ശ്രമം, സംഭവത്തിനു പിന്നിൽ കോട്ടും മുഖംമൂടിയും ധരിച്ചവർ: ദൃശ്യങ്ങൾ സിസിടിവിയിൽ

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായിയിട്ടുണ്ട്

നെടുങ്കണ്ടം: കോട്ടും മുഖംമൂടിയും ധരിച്ച സംഘം തൂക്കുപാലം ബിവറേജസിന്‍റെ ഷട്ടര്‍ തകർത്ത് മോഷണ ശ്രമം നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. മോഷ്ടിക്കാനെത്തിയ രണ്ട് പേരടങ്ങുന്ന സംഘം ഷട്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഷട്ടറിന് നേരിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

read also: അധിനിവേശത്തിന് തുനിഞ്ഞാൽ ചൈന വലിയ വില കൊടുക്കും: ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി തായ്‌വാൻ

സിസിടിവിയിൽ നിന്നും കോട്ടും മുഖംമൂടിയും ധരിച്ചവരുടെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായിയിട്ടുണ്ട്. മോഷണശ്രമം മാത്രമാണ് നടന്നതെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും തുക്കുപാലംബിവറേജസ് ഷോപ്പ് മാനേജര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button