Latest NewsNewsInternational

തായ്‌വാന്‍ തീരത്ത് സൈനിക നീക്കം നടത്തി ചൈന,ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു

ചൈനയുടേത് സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രവര്‍ത്തനമാണെന്ന് തായ്പേയ് പ്രതിരോധ മന്ത്രാലയം

ബീജിംഗ്: അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ മേഖലയില്‍ ചൈന ആക്രമണം ആരംഭിച്ചുവെന്ന് അന്താരാഷ്ട മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യാഴാഴ്ചത്തെ സൈനിക അഭ്യാസത്തില്‍ ചൈന തായ്‌വാന്‍ തീരത്ത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. ചൈനയുടേത് സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രവര്‍ത്തനമാണെന്ന് തായ്പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Read Also: ഇന്ത്യ വൈവിധ്യ രചനകളുടെ കലവറ, പ്രശസ്ത എഴുത്തുകാരും അവരുടെ പുസ്തകങ്ങളും

‘തായ്‌വാന്റെ വടക്ക് കിഴക്ക്,തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു,’ തായ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ആക്രമണം നടന്ന മേഖല കൃത്യമായി എവിടെയാണെന്ന് തായ്‌വാന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. ‘തായ്‌വാന്‍ ദ്വീപിന്റെ കിഴക്കന്‍ ഭാഗത്ത് നിശ്ചയിച്ച സ്ഥലത്ത് മിസൈല്‍ പ്രയോഗം നടത്തി’യെന്ന് ചൈനയുടെ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ ഷി യി പറഞ്ഞു. എല്ലാ മിസൈലുകളും കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button