Latest NewsCricketNewsSports

2028 ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റും: നീക്കങ്ങൾ ആരംഭിച്ചു

ദുബായ്: 2028ലെ ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഉള്‍പ്പെടുത്തി. അന്തിമ തീരുമാനം 2023 മധ്യത്തോടെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ യോഗത്തിൽ പ്രഖ്യാപിക്കും.

ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഐസിസിയെ ഔദ്യോഗികമായി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഐഒസി ഗെയിമിനെ പട്ടികയിലുള്‍പ്പെടുത്തിയത്. 1900ലെ പാരീസ് ഒളിമ്പിക്സില്‍ മാത്രമാണ് ക്രിക്കറ്റ് ഗെയിംസില്‍ ഇനമായിട്ടുള്ളൂ. ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍‌ സ്‌പോര്‍ട് എന്നിവയാണ് ഒളിമ്പിക്സിനായി പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയിലുള്ളത്.

Read Also:- ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ലോസ് ആഞ്ചെലെസ് ഒളിമ്പിക്സില്‍ 28 കായികയിനങ്ങളാണുണ്ടാവുക എന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. യുവാക്കളെ പരിഗണിച്ച് കൂടുതല്‍ മത്സരയിനങ്ങളെ പരിഗണിക്കുമെന്നും ഐഒസി വ്യക്തമാക്കി. ഐഒസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിക്കറ്റ് അടക്കമുള്ള ഇനങ്ങളെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button