KeralaLatest NewsNews

ചാലക്കുടിയിൽ മഴ അതിശക്തം, 33 ക്യാമ്പുകള്‍, 5000 പേരെ മാറ്റിപാര്‍പ്പിച്ചു: മന്ത്രി രാജന്‍ ചാലക്കുടിയില്‍

മഴക്കെടുതിയില്‍ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്

തൃശ്ശൂര്‍: ചാലക്കുടിയില്‍ അതി തീവ്ര മഴ. ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമായി തുടരുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ റവന്യു മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി. ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമെന്നും നാളെ വരെ അതീവ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

read also: ‘സോണിയാ പരിവാറിന്‍റെ ഗതികേട്’: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ച് സന്ദീപ് വാര്യർ

ചാലക്കുടിയില്‍ 33 ക്യാമ്പുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുനിന്ന് 5000 പേരെ ഇതുവരെ ഒഴിപ്പിച്ചതായും ആളുകള്‍ ക്യാമ്പില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എറണാകുളത്തും പുത്തന്‍വേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതിയില്‍ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബംഗാൾ ഉള്‍ക്കടലിൽ പുതിയ ന്യൂനമർദ്ദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രമറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button