Latest NewsIndia

ഇനി പുരുഷന്മാരുടെ ആവശ്യമില്ല.?: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ

ജെറുസലേം: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ. ശാസ്ത്രജ്ഞർ പെട്രി ഡിഷിൽ വളർത്തിയെടുത്ത സ്റ്റെം സെല്ലുകൾ ഉപയോഗിച്ചാണ് ഗർഭാശയത്തിനു പുറത്ത് ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്തത്.

ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങൾ ഉപയോഗിച്ച് ബീജത്തിന്റെ സഹായമില്ലാതെയാണ് ഭ്രൂണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പെട്രി ഡിഷിൽ വളർത്തിയെടുത്ത എലിയുടെ സ്റ്റെം സെല്ലുകളാണ് ഭ്രൂണം വികസിപ്പിക്കാൻ ഗവേഷക സംഘം ഉപയോഗിച്ചത്. അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾക്കും പുതിയ കലകൾ വളർത്തിയെടുക്കുന്നതിനും നവീന സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഒരു കണ്ടുപിടുത്തമാണിത്.

Also read: നാഷണൽ ഹെറാൾഡ് കേസിന് ഹവാല ബന്ധം: സോണിയ, രാഹുൽ എന്നിവരുടെ മൊഴികൾ പുന:പരിശോധിക്കും

പല കോശങ്ങളായി സ്വയം വിന്യസിക്കാനുള്ള വിത്തുകോശങ്ങളുടെ കഴിവാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനെ സഹായിക്കാനായി ഗർഭപാത്രത്തിലെ പ്ലസെൻ്റയിലുള്ള പോലത്തെ അന്തരീക്ഷം കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിനായി ഒരുക്കിയെന്ന് വെയ്സ്മാൻസ് മോളിക്കുലർ ജനറ്റിക് ഡിപ്പാർട്ട്മെന്റിലെ ഗവേഷണ സംഘത്തിന്റെ തലവനായ പ്രൊഫസർ ജേക്കബ് ഹന്ന വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button