KeralaLatest NewsNews

ന്യായമായ വിയോജിപ്പുകളെ എല്‍.ഡി.എഫ് തള്ളില്ല, ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി

 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍. തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍.ഡി.എഫിനോ മുഖ്യമന്ത്രിക്കോ അസഹിഷ്ണുതയില്ല. നിയമം നിര്‍ബന്ധിച്ചത് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. ഇതിനെതിരെ പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തു. രാഷ്‌ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

 

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ ആക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പി.വി അന്‍വര്‍, കാരാട്ട് റസാഖ് തുടങ്ങീ മലബാറിലെ ഇടതു നേതാക്കളും നിയമനത്തിനെതിരെ രംഗത്തെത്തി.

ഇതോടെയാണ് ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടറായിരുന്ന വി.ആര്‍ കൃഷ്ണതേജ പുതിയ കളക്ടറായി ചുമതലയേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button