KeralaLatest NewsNews

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു: സ്ഥിതി ഗൗരവതരം

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

തൃശൂര്‍: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. 2018ലെ പ്രളയബാധിത മേഖലകളില്‍ നിന്നാണ് ഒഴിപ്പിക്കല്‍. വന്‍തോതില്‍ ജനങ്ങളെ ഒഴിപ്പിക്കും. ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജനും ജില്ലാ കലക്ടര്‍ ഹരിത വി.കുമാറും ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങള്‍ ഒഴിയാന്‍ മടിക്കുന്നതായി ചാലക്കുടി നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

Read Also: കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി നാവികസേന

അതിനിടെ, കേരള ഷോളയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാര്‍ വെള്ളം എത്തിത്തുടങ്ങിയതോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉയര്‍ത്താനുള്ള സംഘം സ്ഥലത്തുണ്ട്. മന്ത്രി കെ.രാജന്‍, കലക്ടര്‍ ഹരിത വി. കുമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്.

‘പുഴയില്‍ ഒഴുക്കു കൂടിയത് ഗൗരവതരമാണ്. അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളില്‍ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റും. ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button