Latest NewsInternational

ചൈനീസ് ആക്രമണം: ജപ്പാന്റെ സാമ്പത്തിക മേഖലയിൽ മിസൈലുകൾ പതിച്ചു

ടോക്കിയോ: ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ ചൈന തൊടുത്തുവിട്ട മിസൈലുകൾ പതിച്ചു. ജപ്പാൻ പ്രതിരോധമന്ത്രി നോബുവോ കിഷി കാര്യം സ്ഥിരീകരിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. തായ്‌വാനു ചുറ്റുമുള്ള നാലു ദിശകളിലും ചൈനീസ് വ്യോമസേനയും നാവികസേനയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തിൽ തൊടുത്തുവിട്ട മിസൈലുകളാണ് ജപ്പാന്റെ സാമ്പത്തികമേഖലയിൽ പതിച്ചത്.

ചൈനയുടെ വിലക്ക് വകവയ്ക്കാതെ യുഎസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈന ഈ സൈനികാഭ്യാസം നടത്തുന്നത്. തിരിച്ചടിയുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടും ചൊവ്വാഴ്ച രാത്രിയോടെ തായ്‌വാനിലെത്തിയ നാൻസി പെലോസി, ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ബുധനാഴ്ച രാത്രി തന്നെ മടങ്ങി. ചൈനീസ് ആക്രമണ ഭീഷണി ഭയന്ന് അമേരിക്കൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് നാൻസി തായ്‌വാനിൽ എത്തിയത്.

Also read: ‘ടേൺ ലെഫ്റ്റ്’ എന്ന് ഗൂഗിൾ മാപ്പ്: നാലംഗ കുടുംബം കാർ അടക്കം തോട്ടിൽ വീണു

തായ്‌വാന്റെ വ്യോമ മേഖലയിലും നാവിക മേഖലയിലും അതിക്രമിച്ചു കയറി സൈനികാഭ്യാസങ്ങൾ നടത്തുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം. സമുദ്രത്തിലും ആകാശത്തിലുമായി നിരവധി ചൈനീസ് കപ്പലുകളും യുദ്ധവിമാനങ്ങളുമാണ് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button