Latest NewsNewsIndia

‘മിസ്റ്റര്‍ നരേന്ദ്ര മോദി.. നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല’: കെ. സുധാകരൻ

ഡൽഹി: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്, രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ, കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് സുധാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിങ്ങളെ ഞങ്ങൾ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റർ നരേന്ദ്ര മോദി.
നിങ്ങൾ തകർത്തെറിയുന്ന ഇന്ത്യയിൽ, നിങ്ങളുടെ തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയിൽ അവർക്കൊപ്പം തോളോടുതോൾ ചേർന്ന് ഞങ്ങളീ രാജ്യത്തിൻ്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.
നാഴികയ്ക്ക് നാൽപ്പതു വട്ടം വർഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സർക്കാരിൻ്റെ അഴിമതികളിൽ നിന്നും കെടുകാര്യസ്ഥതകളിൽ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങൾ കരുതേണ്ട.

shortlink

Related Articles

Post Your Comments


Back to top button