CricketLatest NewsNewsSports

രോഹിത് ശർമ്മ ക്യാപ്റ്റനായി ടീമിനൊപ്പം വേണം, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു: മുഹമ്മദ് കൈഫ്

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യൻ ടീമിനൊപ്പം രോഹിത് ശര്‍മ്മ വേണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മൂന്നാം ടി20യ്ക്കിടെ രോഹിത് ശര്‍മ്മ പരിക്കേറ്റ് പുറത്തുപോയിരുന്നു. എന്നാൽ, നാളെ നടക്കുന്ന നാലാം ടി20യിൽ താരം കളിക്കുമെന്നും പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നതായും കൈഫ് പറഞ്ഞു.

മൂന്നാം ടി20യില്‍ വ്യക്തിഗത സ്‌കോര്‍ 11ല്‍ നില്‍ക്കേയാണ് രോഹിത് ശര്‍മ്മയ്‌ക്ക് പരിക്കേറ്റത്. ഹിറ്റ്‌മാനെ ഫിസിയോ കമലേഷ് മൈതാനത്തെത്തി പരിശോധിച്ചെങ്കിലും വേദന അനുഭവപ്പെട്ട താരം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാതെ മടങ്ങി. പിന്നീട് ബാറ്റിംഗിന് താരം ഇറങ്ങിയില്ല. ഇപ്പോള്‍ ഓക്കെയാണ്, അടുത്ത മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ പരിക്ക് മാറും എന്നാണ് പ്രതീക്ഷയെന്ന് മത്സര ശേഷം രോഹിത് വ്യക്തമാക്കിയിരുന്നു.

Read Also:- നല്ല ഉറക്കത്തിന് ബനാന ടീ!

രോഹിത്തിനെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫ്ലോറിഡയില്‍ നാളെയാണ് പരമ്പരയിലെ നാലാം മത്സരം. മൂന്നാം ടി20ല്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button