Latest NewsNewsInternationalKuwaitGulf

കുവൈത്തിലെ പ്രവാസികൾക്ക് ഹിന്ദി പഠിക്കാം: ഓൺലൈൻ വഴി പഠന കോഴ്‌സ്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ഹിന്ദി പഠിക്കാൻ അവസരം. പ്രവാസികൾക്കായി ഓൺലൈൻ വഴി 3 മാസ ഹിന്ദി ഭാഷ പഠന കോഴ്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി, സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തുന്നത്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘തികച്ചും വ്യക്തിപരം’: എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിച്ചു ഷാരിസ് മുഹമ്മദ്

സെപ്തംബർ 1 മുതൽ നവംബർ 30 വരെ ആഴ്ചയിൽ രണ്ട് വീതം ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഠന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇഗ്‌നോയുടെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കോഴ്‌സിന് ചേരാൻ താത്പര്യമുള്ളവർ മുഴുവൻ പേര്, ഫോൺ നമ്പർ, ഇമെയിൽ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ [email protected] എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

Read Also: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ആ ബാറ്റിംഗ് പൊസിഷൻ ഏറെ നിര്‍ണായകമാണ്, അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്: സാബാ കരീം

shortlink

Related Articles

Post Your Comments

Related Articles


Back to top button